ആലപ്പുഴ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു.
ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ദർശനം നടത്തിയത്. ദർശനത്തിനെത്തിയ താരദമ്പതികളെ ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുൻ അന്താരാഷ്ട്ര വോളിബോൾ താരം എസ്.എ മധു, ഹാരികുട്ടൻ നമ്പൂതിരി, ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ലളിതമായ വേഷത്തിൽ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങൾ പാലിച്ചാണ് ദർശനവും പൂജകളും നിർവഹിച്ചത്.